ജെല്ലിക്കെട്ടും കാളയോട്ടവും സുപ്രീംകോടതി തടഞ്ഞു; കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ; നിലപാട് അറിയിക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം

ദില്ലി: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്ര വിജ്ഞാപനമാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. കേരളത്തിലെ കാളയോട്ട മത്സരവും സുപ്രീംകോടതി നിരോധിച്ചു. കേസില്‍ സുപ്രീംകോടതി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു.

21-ാം നൂറ്റാണ്ടിലും മൃഗങ്ങളെ വിനോദത്തിനായി ഉപയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത് കാലഘട്ടത്തിന് ചേര്‍ന്ന വിനോദമല്ല എന്നും കോടതി നിരീക്ഷിച്ചു. പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരം ഒരു വിനോദം അനുവദിക്കാനാവില്ല എന്നും കോടതി നിരീക്ഷിച്ചു.

കേരളം ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്ന സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസില്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുടെ നിലപാട് അറിയിക്കാനാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ആചാരങ്ങള്‍ മാറ്റാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നൂറുവര്‍ഷം പഴക്കമുള്ള ആചാരമാണ് ജെല്ലിക്കെട്ടെന്നും കേന്ദ്രം നിലപാട് എടുത്തു. എന്നാല്‍ ഇക്കാര്യം തള്ളിയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel