ഭര്‍ത്താവ് വച്ച സിസിടിവിയില്‍ ഭാര്യ കുടുങ്ങി

ബിജ്‌നോര്‍: ഭര്‍തൃവീട്ടുകാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നു യുവതി ഭര്‍തൃമാതാവിനെ കഴുത്തുഞെരിച്ചും ശ്വാസം മുട്ടിച്ചും കൊല്ലാന്‍ ശ്രമിച്ചു. ഭാര്യ തന്റെ മാതാപിതാക്കളെ അപായപ്പെടുത്താനുള്ള സാധ്യത മുന്നില്‍കണ്ടു സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. സംഗീതയെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി അഞ്ചിനാണ് സംഭവം. സംഗീതയും ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സംഗീതയുടെ പരാതിയില്‍ നാലാം തീയതി ഭര്‍ത്താവ് സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നെന്നായിരുന്നു പരാതി. വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്.

സംഗീത പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് സന്ദീപ് വീട്ടില്‍ സിസിടിവി സ്ഥാപിച്ചത്. ഇക്കാര്യം സംഗീത അറിഞ്ഞിരുന്നില്ല. തന്റെ അസാന്നിധ്യത്തില്‍ തന്റെ മാതാപിതാക്കളെ സംഗീത ഉപദ്രവിക്കുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് സന്ദീപ് സിസിടിവി സ്ഥാപിച്ചത്. പൊലീസ് കസ്റ്റഡിയില്‍നിന്നു പുറത്തുവന്ന ശേഷം സിസിടിവി പരിശോധിച്ചപ്പോഴാണ് സംഗീത മാതാവിനെ മര്‍ദിക്കുന്നതും കഴുത്തുഞെരിക്കുന്നതും ശ്രദ്ധയില്‍പെട്ടത്. ഇന്നലെ സന്ദീപ് ഇക്കാര്യം ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ അറിയിക്കുകയും സംഗീതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News