മാധ്യമചക്രവര്‍ത്തി റുപ്പര്‍ട്ട് മര്‍ഡോക് നാലാമതും വിവാഹിതനായി; വധു പ്രശസ്ത മോഡല്‍ ജെറി ഹാള്‍

മാധ്യമചക്രവര്‍ത്തി റുപ്പര്‍ട്ട് മര്‍ഡോകിന് 84-ാം വയസ്സില്‍ വീണ്ടും മംഗല്യാഗ്യം. പ്രശസ്ത മോഡല്‍ ജെറി ഹാള്‍ മര്‍ഡോകിന് ജീവിതസഖിയായെത്തി. മര്‍ഡോകിന്റെ നാലാം വിവാഹമാണിത്. മര്‍ഡോകിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് പത്രം സംഘടിപ്പിക്കാറുള്ള ജനനവും മരണവും വിവാഹവുമെല്ലാം പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് മര്‍ഡോക് തന്റെ വിവാഹക്കാര്യവും പ്രഖ്യാപിച്ചത്. 84 വയസ്സുണ്ട് മര്‍ഡോകിന്. ഭാര്യ ജെറി ഹാളിന് 59 വയസ്സും. വര്‍ഷങ്ങളായി പ്രശസ്ത ഗായകന്‍ സര്‍ മിക് ജാഗറോടൊപ്പം ലിവിംഗ് ടുഗെദര്‍ ആയി ആണ് ജെറി ഹാള്‍ താമസം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മര്‍ഡോക് ജെറി ഹാളുമായി പ്രണയത്തിലായത്. വൈകാതെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ ജനിച്ച് ഇപ്പോള്‍ അമേരിക്കന്‍ പൗരത്വമുള്ള മര്‍ഡോക് തന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡെംഗുമായി 2013 ഡിസംബറിലാണ് വേര്‍പിരിഞ്ഞത്. 23 വര്‍ഷങ്ങള്‍ക്കു ശേഷം ജെറി ഹാള്‍, കാമുകനായ സര്‍ മിക്കുമായി പിരിഞ്ഞത് 1999-ലാണ്. ഈ ബന്ധത്തില്‍ ഹാളിന് നാലു മക്കളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News