ഫേസ്ബുക്കില്‍ ലഭിച്ച പാകിസ്താനി കാമുകനുമായി ഒന്നിച്ചു ജീവിക്കാന്‍ കഥക് നര്‍ത്തകന്‍ ലിംഗമാറ്റം നടത്തി സ്ത്രീയായി; മാര്‍ച്ചില്‍ പ്രണയികളുടെ ആദ്യ കൂടിക്കാഴ്ച

മുംബൈ: ഫേസ്ബുക്കില്‍നിന്നു ലഭിച്ച കാമുകനുമൊത്തു ജീവിക്കാന്‍ ഇന്ത്യയിലെ കഥക് നര്‍ത്തകന്‍ ലിംഗമാറ്റം നടത്തി സ്ത്രീയായി. കഥക് നര്‍ത്തകന്‍ ഗൗരവ് ശര്‍മയാണ് ലിംഗമാറ്റം നടത്തി ആഷ്‌ന എന്ന പേരു സ്വീകരിച്ചത്. മൂന്നു സങ്കീര്‍ണമായ ശസ്ത്രക്രിയകളിലൂടെയാണു പ്രണയസാക്ഷാല്‍കാരത്തിനായി ആഷ്‌നയായി ഗൗരവ് മാറിയത്.

നവാസ് എന്നാണ് കാമുകന്റെ പേര്. അഞ്ചു വര്‍ഷം മുമ്പു പരിചയപ്പെട്ടതാണെങ്കിലും 2012 മാര്‍ച്ച് അഞ്ചിനാണ് ഗൗരവിനോടു നവാസ് തന്നെ വിവാഹം ചെയ്യാമോ എന്നു ചോദിച്ചത്. വിവാഹവാഗ്ദാനം ഗൗരവ് സ്വീകരിച്ചു. അതുവരെ നേരിട്ടുകണ്ടിട്ടില്ലാത്ത രണ്ടുപേരും അങ്ങനെ വിവാഹിതരാകാന്‍ തീരുമാനിച്ചു. സ്‌കൈപ്പില്‍ ചാറ്റിലൂടെ മാത്രമാണ് ഇതുവരെ കണ്ടിട്ടുള്ളത്.

ഇതോടെ, നവാസ് ലിംഗമാറ്റത്തിന് തയാറായി. എന്നാല്‍ തനിക്കായി ഒരു ജീവിതം വച്ചുനീട്ടിയ നവാസ് അതു ചെയ്യുന്നതിനേക്കാള്‍ താന്‍ സ്ത്രീയാകുന്നതാണ് ഉചിതമെന്നു ഗൗരവിന് തോന്നി. ഒടുവില്‍ നവാസും അതു സമ്മതിച്ചു. തുടര്‍ന്നാണ് മുംബൈയിലെ പ്ലാസ്റ്റിക് സര്‍ജനായ ഡോ. മിഥിലേഷ് മിശ്രയെയും എന്‍ഡോക്രേനോളജിസ്റ്റ് ഡോ. അമേയ ജോഷിയെയും ഗൗരവ് കണ്ടത്.

കൗണ്‍സിലിംഗില്‍ ഗൗരവ് ലിംഗമാറ്റത്തിന് മാനസികമായി സജ്ജനാണെന്നു വ്യക്തമായി. തുടര്‍ന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ നേടാനായി ശ്രമം. സഹോദരിയും ടിവി സീരിയല്‍ നടിയുമായ മന്ദാകിനി ശര്‍മ സഹോദരന്റെ തീരുമാനത്തെ പിന്തുണച്ചു. സുഹൃത്തുക്കള്‍ എതിര്‍ത്തില്ലെന്നു മാത്രമല്ല, ശസ്ത്രക്രിയക്കു വേണ്ടിവരുന്ന എട്ടുലക്ഷം രൂപ സമാഹരിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

മാര്‍ച്ചില്‍ നവാസിനെ ജീവിതത്തില്‍ ആദ്യമായി ആഷ്‌ന കാണും. ഗൗരവില്‍ തുടങ്ങിയ പ്രണയം ആഷ്‌നയിലൂടെ പൂര്‍ത്തിയാകുന്നതു കാണാന്‍ കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News