സീരിയലിനു പിന്നാലെ ഹോളിവുഡ് സിനിമയിലേക്കും പ്രിയങ്ക ചോപ്ര; ഡ്വെയ്ന്‍ ജോണ്‍സന്റെ ബേവാച്ചില്‍ വില്ലനായി പ്രിയങ്കയ്ക്ക് ഹോളിവുഡില്‍ അരങ്ങേറ്റം

ലോസ് ആഞ്ചലസ്: ക്വാന്‍ഡിക്കോ എന്ന ഹോളിവുഡ് സീരിയലിലൂടെ ഹോളിവുഡില്‍ പാദമുദ്ര പതിപ്പിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഹോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഡ്വെയ്ന്‍ ജോണ്‍സണ്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. സാക് എഫ്രോണാണ് ചിത്രത്തില്‍ നായിക. സേത് ഗോര്‍ഡണ്‍ ആണ് സംവിധായകന്‍. ചിത്രത്തില്‍ അഭിനയിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വില്ലന്‍ വേഷത്തിലായിരിക്കും പ്രിയങ്ക എത്തുകയെന്നാണ് വാര്‍ത്തകള്‍. അലസാന്ദ്ര ദദാരിയോ, കെല്ലി റോര്‍ബാക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

പാരമൗണ്ടിന്റെ 1990-കളിലെ ഹിറ്റ് ടിവി സീരിയല്‍ ബേവാച്ച് ആണ് സിനമയായി ബിഗ് സ്‌ക്രീന്‍ കീഴടക്കാനെത്തുന്നത്. കാലിഫോര്‍ണിയ ലൈഫ്ഗാര്‍ഡുകളുടെ കഥയാണ് ബേവാച്ച് പറയുന്നത്. ഒരു ലൈഫ് ഗാര്‍ഡ് ഗ്രൂപ്പിന്റെ തലവനായി ഡ്വെയ്ന്‍ ജോണ്‍സണ്‍ വേഷമിടുന്നു. ഹോട്ട് സ്റ്റാര്‍ ആയ മുന്‍ ഒളിംപ്യനായാണ് സാക് എഫ്രോണ്‍ എത്തുന്നത്. ക്വാന്‍ഡിക്കോ എന്ന പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് സീരിയല്‍ ഹോളിവുഡില്‍ വന്‍ തരംഗമായിരുന്നു. ഇതിലൂടെ ടിവി സീരിയലിലെ പുതുമുഖ താരത്തിനുള്ള പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡിനും പ്രിയങ്ക അര്‍ഹയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News