പ്രണയവും പ്രതികാരവും പറഞ്ഞ് മഹേഷിന്റെ പ്രതികാരം; ഫഹദ് ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന മഹേഷിന്റെ പ്രതികാരം ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ദിലീഷ് പോത്തനാണ് സംവിധാനം ചെയ്യുന്നത്. അനുശ്രീയാണ് ചിത്രത്തിലെ നായിക. നടന്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമാണ് മഹേഷിന്റെ പ്രതികാരം.

ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബുവാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് ഫഹദിന്. സൗബിന്‍ ഷാഹിര്‍ മറ്റൊരു ശ്രദ്ധേയ വേഷത്തിലെത്തുന്നു. ശ്യാം പുഷ്‌കര്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു. ഫെബ്രുവരി അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News