പാലിയേക്കരയില്‍ സമാന്തരപാത ഉപയോഗിച്ച യാത്രക്കാരനെ ഭീഷണിപ്പെടുത്തിയ ഡിവൈഎസ്പിക്ക് സ്ഥലംമാറ്റം; ഡിവൈഎസ്പി രവീന്ദ്രനെ കാസര്‍ഗോട്ടേക്ക് സ്ഥലം മാറ്റി; എസ് സാജു പുതിയ ഡിവൈഎസ്പി

തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ കയറാതെ സമാന്തര റോഡ് ഉപയോഗിച്ച യാത്രക്കാരനെ ഭീഷണിപ്പെടുത്തിയ ചാലക്കുടി ഡിവൈഎസ്പിയെ സ്ഥലം മാറ്റി. ഡിവൈഎസ്പി രവീന്ദ്രനെയാണ് കാസര്‍ഗോട്ടേക്ക് സ്ഥലം മാറ്റിയത്. എസ് സാജുവിനെ പുതിയ ചാലക്കുടി ഡിവൈഎസ്പിയായി നിയമിക്കുകയും ചെയ്തു. എറണാകുളം-തൃശൂര്‍ വഴി സഞ്ചരിക്കുന്നവര്‍ ടോള്‍ നല്‍കി മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂവെന്നും പഞ്ചായത്തിന് പുറത്തുള്ളവര്‍ക്ക് സമാന്തര റോഡ് ഉപയോഗിക്കാന്‍ അവകാശമില്ലെന്നും വാദിച്ച് യാത്രക്കാരനെ ഭീഷണിപ്പെടുത്തുകയും വാഹനരേഖകള്‍ പിടിച്ചു വയ്്ക്കുകയും ചെയ്ത സംഭവത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News