ചന്ദ്രബോസ് വധക്കേസില്‍ ഈമാസം 20ന് വിധി പറയും; വിധി പറയുന്നത് 79 ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍

തൃശ്ശൂര്‍: പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച് കൊന്ന കേസില്‍ കോടതി ഈമാസം 20ന് വിധി പറയും. തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. വ്യവസായിയായ മുഹമ്മദ് നിസാം ആണ് കേസിലെ ഒന്നാം പ്രതി. 79 ദിവസം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവിലാണ് കേസ് വിധി പറയുന്നത്. വിചാരണ കോടതി ജഡ്ജ് സ്ഥലംമാറുന്ന സാഹചര്യത്തില്‍ കേസ് ഏപ്രിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിസാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത്തരത്തില്‍ കേസ് അനന്തമായി നീട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് കേസ് ഈമാസം 20ന് വിധി പറയാന്‍ നിശ്ചയിച്ചത്.

വ്യവസായി മുഹമ്മദ് നിസാം പ്രതിയായ കേസ് ആദ്യഘട്ടം മുതല്‍ തന്നെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിസ്താരത്തിനിടെ ഒന്നാം സാക്ഷി അനൂപിന്റെ കൂറുമാറ്റം പ്രോസിക്യൂഷനെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നീട് പ്രോസിക്യൂഷന് അനുകൂലമായുള്ള മൊഴിയിലേക്ക് അനൂപ് തിരിച്ചു വന്നതോടെ വാദം ശക്തമായി. 111 പേരെ പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും കേസ് വേഗം തീര്‍പ്പാക്കാന്‍ 22 പേരെ മാത്രമാണ് വിസ്തരിച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 25 പേരെ ഉള്‍പ്പെടുത്തി പ്രതിഭാഗം സമര്‍പ്പിച്ച പട്ടികയില്‍ നാലു പേരെയാണ് കോടതി വിസ്തരിച്ചത്. ഒന്നാം സാക്ഷി അനൂപിനെ വീണ്ടും വിസ്തരിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പലഘട്ടത്തിലും പ്രതിഭാഗം വിചാരണാ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന് ആരോപണമുണ്ട്. വിചാരണ കോടതി മാറ്റാനും, കൊലപാതകം അപകട മരണമായി വരുത്തി തീര്‍ക്കാനും ശ്രമം നടന്നു. നിഷാമിനെ വിഷാദരോഗിയായി ചിത്രീകരിക്കാനുള്ള നീക്കങ്ങളെയും പ്രോസിക്യൂഷന്‍ പ്രതിരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News