മെഴ്‌സിഡന്‍സ് ബെന്‍സിന്റെ ആദ്യ എസ്‌യുവി കൂപ്പെ ഇന്ത്യന്‍ വിപണിയില്‍; ജിഎല്‍ഇ 450ക്ക് ഇന്ത്യയില്‍ വില 86 ലക്ഷം രൂപ

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡന്‍സ് ബെന്‍സ് ഇന്ത്യയില്‍ പുതുവര്‍ഷം ആഘോഷിക്കുന്നത് പുതിയൊരു മോഡലുമായി. ബെന്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യ എസ്‌യുവി കൂപ്പെ വിപണിയിലെത്തിച്ചാണ് ബെന്‍സ് ഇന്ത്യയില്‍ ഈവര്‍ഷം ആരംഭിച്ചിരിക്കുന്നത്. മെഴ്‌സിഡന്‍സ് ജിഎല്‍ഇ 450 എഎംജി കൂപ്പെ ഇന്ത്യന്‍ വിപണിയിലെത്തി. 86.4 ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ കാറിന്റെ വില. കരുത്തും ഡിസൈനും കൊണ്ട് ജിഎല്‍ഇ ക്ലാസ് ആളുകളെ ആകര്‍ഷിക്കുമെന്നാണ് മെഴ്‌സിഡന്‍സ് പറയുന്നത്.

3.0 ലീറ്റര്‍ V6 ബൈ ടര്‍ബോ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഇത് 367 ബിഎച്ച്പിയില്‍ 520 എന്‍എം ടോര്‍ക്ക് കരുത്ത് നല്‍കും. സ്റ്റാര്‍ട്ട് ചെയ്ത് 5.7 സെക്കന്‍ഡില്‍ വാഹനം 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാകും. 360 ഡിഗ്രി കാമറ അടക്കമുള്ള പാര്‍ക്കിംഗ് അസിസ്റ്റുകളും വാഹനത്തിലുണ്ട്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. മെഴ്‌സിഡസിന്റെ തന്നെ 4-മാറ്റിക് ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റം ആണ് ജിഎല്‍ഇ കൂപ്പെയിലും ഉപയോഗിക്കുന്നത്.

അല്‍പം വലിയ ഗ്രില്ലില്‍ എടുത്തു കാണുന്ന തരത്തിലാണ് ബെന്‍സ് ലോഗോയുടെ സ്ഥാനം. എല്‍ഇഡി ഡിആര്‍എല്ലുകളോടു കൂടിയ എല്‍ഇഡി ഹെഡ്‌ലാംപുകളാണ് വാഹനത്തിന്റെ പുതുമ. നിലവില്‍ മെഴ്‌സിഡന്‍സ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബൈ സിനോണ്‍ ഹെഡ്‌ലൈറ്റുകളേക്കാള്‍ ഫലപ്രദമാണിത്. 21 ഇഞ്ച് 5 സ്‌പോക് അലോയ് വീലുകള്‍ വാഹനത്തിന്റെ ഭംഗിയേറ്റും.

ആഡംബര പൂര്‍വം അലങ്കരിച്ച കാബിനാണ് അകത്ത്. പ്രീമിയം ക്വാളിറ്റി മെറ്റീരിയലുകളാണ് കാബിനില്‍ ഉപയോഗിച്ചിട്ടുള്ളത്. ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളുകളും പവര്‍ ടില്‍റ്റ് ടെലിസ്‌കോപിക് സ്റ്റിയറിംഗും അകത്തെ സവിശേഷതകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News