തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ബാഹുബലിയുടെ ബ്രഹ്മാണ്ഡ ക്ലൈമാക്‌സ് ചിത്രീകരിച്ചതിങ്ങനെ; മേക്കിംഗ് വീഡിയോ കാണാം

കണ്ണഞ്ചിക്കുന്ന കൂറ്റന്‍ സെറ്റും ഗ്രാഫിക്‌സും കൊണ്ട് അമ്പരപ്പിച്ച രാജമൗലി ചിത്രം ബാഹുബലിയിലെ ബ്രഹ്മാണ്ഡ ക്ലൈമാക്‌സിന്റെ മേക്കിംഗ് വീഡിയോ പുറത്തായി. കഴിഞ്ഞയാഴ്ച സിനിമയിലെ ആക്ഷന്‍ രംഗമായ കാളക്കൂറ്റനുമായുള്ള മല്‍പ്പിടുത്തത്തിന്റെ മേക്കിംഗ് വീഡിയോ രാജമൗലി തന്നെ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ ക്ലൈമാക്‌സിലെ യുദ്ധരംഗത്തിന്റെ മേക്കിംഗ് വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്. ഏറെ നാളുകള്‍ക്കു മുന്‍പേ അപ്‌ലോഡ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

ബാഹുബലിയുടെ രണ്ടാം പതിപ്പിനായി പ്രേക്ഷകലക്ഷങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയും ഗ്രാഫിക്കല്‍ സാന്നിദ്ധ്യവുമാണ് ബാഹുബലിയെ പ്രേക്ഷകപ്രീതിയുള്ള ചിത്രമാക്കിയത്. പ്രഭാസ്, റാണ, അനുഷ്‌ക, രമ്യ കൃഷ്ണന്‍, തമന്ന തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. 595 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here