“കുരുത്തക്കേടിന്റെ കൂടാണേ”; പാവാടയില്‍ ജയസൂര്യ പാടിയ പാട്ട് പുറത്ത്; വീഡിയോ കാണാം

പ്രിഥ്വിരാജിന്റെ പുതിയ ചിത്രം പാവാടയില്‍ നടന്‍ ജയസൂര്യ ആലപിച്ച ഗാനം പുറത്തിറങ്ങി. കുരുത്തക്കേടിന്റെ കൂടാണെ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജയസൂര്യ തന്നെയാണ് ഗാനം പുറത്തുവിട്ടത്. ജോയ് സോംഗ് എന്ന പേരിലാണ് ഗാനം അറിയപ്പെടുന്നത്. പാവാട ഈമാസം 15ന് തിയറ്ററുകളില്‍ എത്തും.

ബി.കെ ഹരിനാരായണന്റേതാണ് വരികള്‍. എബി ടോം സിറിയക് ആണ് വരികള്‍ക്ക് ഈണം പകര്‍ന്നത്. ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, അനൂപ് മേനോന്‍, നെടുമുടി വേണു, മണിയന്‍ പിള്ള രാജു തുടങ്ങിയവരും വേഷമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News