അഴിമതിയുടെ കൂത്തരങ്ങായ കണ്‍സ്യൂമര്‍ ഫെഡിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരത്തിന്; 23 ന് സൂചനാ പണിമുടക്ക്

കൊച്ചി: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കണ്‍സ്യൂമര്‍ ഫെഡിനെ സംരക്ഷിക്കുക എന്ന മുദ്രാ വാക്യമുയര്‍ത്തി കണ്‍സ്യൂമര്‍ ഫെഡ് അസോസിയേഷന്‍ ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. മുന്നോടിയായി ജനുവരി 23 ന് സൂചന പണിമുടക്ക് നടത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് അസോസിയേഷന്‍ സി ഐ റ്റി യു പ്രസിഡന്‌റ് അഡ്വ വി പി ശശീന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിനെ സംരക്ഷിക്കുക, താറുമാറായ പൊതു വിതരണം കാര്യക്ഷമമാക്കുക, കണ്‍സ്യൂമര്‍ ഫെഡിന് സര്‍ക്കാര്‍ നല്‍കാനുള്ള തുക അടിയന്തിരമായി നല്‍കുക, അഴിമതി ആരോപണങ്ങളില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ 13 ആവശ്യങ്ങളുയര്‍ത്തിയാണ് കണ്‍സ്യൂമര്‍ ഫെഡ് അസോസിയേഷന്‍ പണിമുടക്കിന് തയാറെടുക്കുന്നത്. മദ്യശാലകള്‍ കുറച്ച് മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറയുന്ന സര്‍ക്കാര്‍, അവശ്യ സാധനങ്ങളുടെ വിതരണം മുഴുവന്‍ തകര്‍ത്ത് കണ്‍സ്യൂമര്‍ ഫെഡിനെ മദ്യ വ്യാപാരത്തിന് വേണ്ടി മാത്രമുള്ള കേന്ദ്രമാക്കി മാറ്റുകയാണ്. ദിവസ വേതനക്കാരുടെ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, താല്‍ക്കാലിക ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക. അടിസ്ഥാനവേതനം 500 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News