കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും കുടുംബവും മരിച്ച നിലയില്‍; മകള്‍ ഗുരുതരാവസ്ഥയില്‍; സാമ്പത്തികപ്രതിസന്ധി മൂലം ജീവനൊടുക്കിയതാണെന്നു സൂചന

 മട്ടന്നൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും ഭാര്യയും മകനും വീട്ടിനുള്ളില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍. മകള്‍ അതിഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍. കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് സെക്രട്ടറി മട്ടന്നൂര്‍ ചാവശേരി കോട്ടപ്പുറം രാജീവന്‍ (45), ഭാര്യ ലേഖ (32), മകന്‍ അമല്‍ (10) എന്നിവരാണ് മരിച്ചത്.

ഇന്നു രാവിലെയാണ് വീട്ടിനുള്ളില്‍ മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നു കരുതുന്നു. പൊലീസ് സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here