അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപവും പാകിസ്താനിലെ ക്വറ്റയിലും സ്‌ഫോടനം; 20 മരണം

ജലാലാബാദ്/ക്വറ്റ: അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ പൊലീസുകാരും പാകിസ്താനിലെ ക്വറ്റയില്‍ സ്‌ഫോടനത്തില്‍ പതിനെട്ടുപേരും മരിച്ചു. ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് 100 മീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്. കോണ്‍സുലേറ്റിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ സുരക്ഷിതരാണ്.

പാകിസ്താനിലെ ക്വറ്റയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. പൊലീസ് ഔട്ട്‌പോസ്റ്റും പോളിയോ വാക്‌സിനേഷന്‍ കേന്ദ്രവുമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. മരിച്ചവരില്‍ പന്ത്രണ്ടു പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

പത്തുദിവസത്തിനിടെ അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്കു നേരേ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ജനുവരി മൂന്നിനും എട്ടിനുമായിരുന്നു മറ്റു സ്‌ഫോടനങ്ങള്‍. മസാര്‍ ഇ ഷെരീഫിലെ കോണ്‍സുലേറ്റിനു നേരെയായിരുന്നു മൂന്നാം തീയതിയിലെ ആക്രമണം. എട്ടിന് ഹെറാത്തിലെ കോണ്‍സുലേറ്റും ആക്രമിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News