ലഖ്‌നൗ: ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ അധ്യാപകരാകാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആയിരക്കണക്കിന് അധ്യാപകരുടെ ജോലിയെ ബാധിക്കുന്നതാണ് ഉത്തരവ്. രണ്ടു ഭാര്യമാരുള്ള പുരുഷനെ വിവാഹം ചെയ്ത സ്ത്രീകള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവിനെതിരേ മുസ്ലിം വ്യക്തി നിയമബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.
നിലവില്‍ ജോലിയുള്ളവരും അപേക്ഷിക്കാനിരിക്കുന്നവരും ഉത്തരവു പ്രകാരം തങ്ങള്‍ എത്ര വിവാഹം ചെയ്തിട്ടുണ്ടെന്നു രേഖാമൂലം വ്യക്തമാക്കണം. സര്‍ക്കാര്‍ ഉത്തരവ് തങ്ങളുടെ അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റമാണെന്നു മുസ്ലിം വ്യക്തിനിയമബോര്‍ഡ് വ്യക്തമാക്കി. നാലു വിവാഹം വരെ ചെയ്യാന്‍ മതം അനുവദിക്കുന്നുണ്ടെന്നു കാട്ടിയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ അഭിപ്രായം.
Get real time update about this post categories directly on your device, subscribe now.
Discussion about this post