അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ ആക്രമണം നടത്തിയത് പാകിസ്താന്‍ സൈന്യത്തില്‍നിന്നുള്ളവര്‍; ഗുരുതര വെളിപ്പെടുത്തലുമായി അഫ്ഗാന്‍ പൊലീസ്

കാബൂള്‍: അഫ്ഗാനിസ്താനിലെ മസാര്‍ ഇ ഷരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജനുവരി മൂന്നിനു നടന്ന ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ സൈന്യമാണെന്ന് അഫ്ഗാന്‍ പൊലീസ്.ആക്രമണം നടത്താനെത്തിയവരില്‍ 99 ശതമാനവും പാക് സൈന്യത്തിലുള്ളവരാണെന്നാണ് ബാല്‍ഖ് പ്രവിശ്യാ പൊലീസ് തലവന്‍ സയിദ് കമാല്‍ സാദത്ത് വ്യക്തമാക്കിയത്.

അക്രമികള്‍ വിദ്യാസമ്പന്നരും തയാറെടുപ്പുകളോടെ എത്തിയവരുമായിരുന്നു. അവര്‍ തങ്ങളുമായി ഏറ്റുമുട്ടിയെന്നും ഭാഗ്യംകൊണ്ടുമാത്രമാണ് അവരെ തുരത്താനായതെന്നും സാദത്ത് പറഞ്ഞു. ജനുവരി മൂന്നിന് ആരംഭിച്ച ആക്രമണം വെടിവയ്പിലേക്കു നീളുകയും പിറ്റേന്നു വൈകിട്ടുവരെ തുടരുകയും ചെയ്തിരുന്നു. അക്രമികളെയെല്ലാം തുരത്താനായെങ്കിലും ഒരുപൊലീസുകാരന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News