അഭില്‍ തന്റെ ഒരു സിനിമയും കണ്ടിട്ടില്ലെന്നു ഭാവിവരനെക്കുറിച്ചു നടി രാധിക; താല്‍പര്യമുണ്ടെങ്കില്‍ കാണട്ടെ; നിര്‍ബന്ധിക്കില്ലെന്നും നടി

ന്നെ വിവാഹം ചെയ്യാനിരിക്കുന്ന അഭില്‍ താന്‍ അഭിനയിച്ച ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം ഒരു വീഡിയോ ഗാനം മാത്രമാണ് കണ്ടിരിക്കുന്നതെന്നും നടി രാധിക. ക്ലാസ്‌മേറ്റ്‌സ് സിനിമയിലൂടെ ശ്രദ്ധേയായ നടിയുടെ വിവാഹവാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. തൃശൂര്‍ സ്വദേശിയും ദുബായില്‍ താമസക്കാരനുമാണ് അഭില്‍.

അഭിലിനു കാണാന്‍ തോന്നുകയാണെങ്കില്‍ മാത്രം തന്റെ സിനിമകള്‍ കാണട്ടേ എന്നാണ് രാധികയുടെ അഭിപ്രായം. തനിക്കു സ്വതന്ത്രമായി ജീവിക്കാനും അഭിപ്രായം പറയാനും സാധിക്കുന്നയാളാണ് അഭില്‍ എന്നു കരുതുന്നതായും അങ്ങനെയൊരാളെ ഭര്‍ത്താവായി കിട്ടുന്നതില്‍ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു.

തമിഴ് ബ്രാഹ്മണരുടെ പരമ്പരാഗത ശൈലിയിലായിരിക്കും വിവാഹം. തവില്‍വാദകന്‍ കരുണാമൂര്‍ത്തിയുടെ തവില്‍ വാദനം തന്റെ വിവാഹച്ചടങ്ങിനുണ്ടാകണമെന്നതു കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമാണെന്നും അതു നടക്കുമെന്നത് ഇരട്ടി സന്തോഷമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചിത്രകാരി കൂടിയായ രാധിക ഇപ്പോള്‍ ചിത്രങ്ങളുടെ തിരക്കിലാണ്. ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി ഇപ്പോള്‍ സിനിമകളില്‍ സജീമല്ല. വിവാഹശേഷം നല്ല സിനിമ കിട്ടിയാല്‍ അഭിനയിക്കുമെന്നും രാധിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News