മിമിക്രി പാരയായി; ഗുര്‍മീത് സിംഗിനെ അനുകരിച്ച കേസില്‍ സീരിയല്‍ താരം കിക്കു ശാരദ അറസ്റ്റില്‍

മുംബൈ: ടിവി ഷോയില്‍ ആത്മീയ നേതാവ് ഗുര്‍മീത് റാം റഹിം സിംഗിനെ അനുകരിച്ചെന്ന കേസില്‍ പ്രശസ്ത ടിവി സീരിയല്‍ താരം കിക്കു ശാരദ അറസ്റ്റില്‍. കളേഴ്‌സ് ടിവിയിലെ കോമഡി നൈറ്റ്‌സ് വിത് കപില്‍ ഷോയിലെ ഡിസംബര്‍ 27 എപ്പിസോഡിലെ പ്രകടനമാണ് പരാതിക്ക് ഇടയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ താരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഈ എപ്പിസോഡില്‍ കിക്കു ശാരദ ഗുര്‍മീത്തിനെ അനുകരിച്ചിരുന്നു. തുടര്‍ന്ന് ഗുര്‍മീത്തിന്റെ അനുയായികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിയാന പൊലീസ് കിക്കുവിനെതിരെ കേസെടുത്തത്. ഐപിസി സെക്ഷന്‍ 295 എ പ്രകാരം, മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തത്. ഷോ വിവാദമായതോടെ കിക്കു നേരത്തെ ട്വീറ്ററിലൂടെ ക്ഷമ ചോദിച്ചിരുന്നു.

സിഖ് വിഭാഗമായ ദേരാ സച്ചാ സൗദയുടെ ആത്മീയ നേതാവണ് ഗുര്‍മീത് റാം റഹിം. കോമഡി നൈറ്റ്‌സ് വിത് കപില്‍ പരമ്പരയിലെ പലകിന്റെ വേഷമാണ്് കിക്കു ശാരദയെ ശ്രദ്ധേയനാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News