ലഫ്. ജനറല്‍ ജെഎഫ്ആര്‍ ജേക്കബ് അന്തരിച്ചു

ദില്ലി: ഇന്ത്യാ പാക് യുദ്ധങ്ങളില്‍ ഇന്ത്യന്‍ സേനയെ നയിച്ച ലഫ്. ജനറല്‍ ജെഎഫ്ആര്‍ ജേക്കബ് അന്തരിച്ചു. ബംഗ്ലാദേശ് യുദ്ധസമയത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ കിഴക്കന്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു ജെ.എഫ്.ആര്‍ ജേക്കബ്.

1965ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ബ്രിഡേഗിയറായിരുന്ന ജേക്കബാണ് സൈന്യത്തെ നയിച്ചത്. 1967ല്‍ മേജര്‍ ജനറലായി സ്ഥാനക്കയറ്റം കിട്ടി. 1969ല്‍ കിഴക്കന്‍ കമാന്‍ഡിന്റെ മേധാവിയായി. 1971ല്‍ ബംഗ്ലാദേശിന്റെ രൂപവത്ക്കരണത്തിലേക്ക് നയിച്ച ഇന്ത്യാപാക് യുദ്ധമായിരുന്നു അദ്ദേഹത്തെ നായകനാക്കിയത്. പാക് സൈന്യത്തിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങളും കേന്ദ്രങ്ങളും പിടിച്ചെടുത്ത തന്ത്രമായിരുന്നു പാകിസ്ഥാന്റെ കീഴടങ്ങലിലേക്ക് നയിച്ചത്. 1978ല്‍ വിരമിച്ച ശേഷം 1990ല്‍ ബിജെപിയില്‍ ചേര്‍ന്നു.

1923ല്‍ കൊല്‍ക്കത്തയിലാണ് അദ്ദേഹത്തിന്റെ ജനനം. 18-ാം നൂറ്റാണ്ടില്‍ ഇറാഖില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് കുടിയേറിയ ബാഗ്ദാദി ജൂത കുടുംബത്തിലെ അംഗമായിരുന്നു. 19-ാം വയസില്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന ജേക്കബിന്റെ ആദ്യ പോസ്റ്റിംഗ് വടക്കന്‍ ഇറാഖിലായിരുന്നു. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കു ചേര്‍ന്നു. സ്വാതന്ത്യത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here