ശ്രദ്ധയില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അറസ്റ്റില്‍; ഇഷാന്‍ കിഷന്‍ ഓടിച്ച വാഹനമിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

പാറ്റ്‌ന: കരുതലില്ലാതെ അതിസാഹസികമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെ പൊലീസ് അറസ്റ്റു ചെയ്തു. ഇഷാന്‍ ഓടിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാറ്റ്‌ന പൊലീസാണ് കിഷനെ അറസ്റ്റു ചെയ്തത്. പിതാവിന്റെ കാറാണ് ഇഷാന്‍ ഓടിച്ചിരുന്നത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഇഷാനെ മര്‍ദിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

അടുത്തിടെയാണ് അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഇഷാനെ നിയോഗിച്ചത്. ജനുവരി 27നാണ് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നത്. രഞ്ജിയില്‍ ഝാര്‍ഖണ്ഡിനു വേണ്ടിയാണ് ഇഷാന്‍ കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News