‘കണ്ട അണ്ടനേയും അടകോടനെയും കൊണ്ട് തള്ളാനുള്ള ഇടമല്ല കാസര്‍ഗോഡ്’ ‘കാസര്‍ഗോടെന്ത ചൊവ്വയിലോ ചന്ദ്രനിലോ ആണോ ആഭ്യന്തരമന്ത്രി’; ചാലക്കുടി ഡിവൈഎസ്പിയെ സ്ഥലംമാറ്റിയ ചെന്നിത്തലയോട് കാസര്‍ഗോഡുകാര്‍

ചാലക്കുടി ഡിവൈഎസ്പിയെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തീരുമാനത്തിനെതിരെ കാസര്‍ഗോഡ് നിവാസികളുടെ പ്രതിഷേധം. മോശമായി പെരുമാറുന്നവരെയും കൈക്കൂലി വാങ്ങുന്നവരെയും ഇങ്ങോട്ട് പറഞ്ഞുവിടാന്‍ കാസര്‍ഗോഡ് എന്താ ജനങ്ങള്‍ താമസിക്കുന്ന സ്ഥലമല്ലേ എന്നാണ് ഇവിടുത്തുകാരുടെ ചോദ്യം. സ്ഥലംമാറ്റല്‍ തീരുമാനം അറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് കാസര്‍ഗോഡന്‍ പ്രതിഷേധം ഉയരുന്നത്.

 
‘കണ്ട അണ്ടനേയും അടകോടനെയും കൊണ്ട് വന്നു തള്ളാനുള്ള ഇടം അല്ല കാസര്‍ഗോഡ് എന്നു താങ്കളെ സവിനയം അറിയിക്കുന്നു. ഇമ്മാതിരി ഒരോ ശെയിത്താന്മാരെ സ്ഥലം മാറ്റി അയച്ചാണു നമ്മളെ നാടിന്റെ ഉറക്കം നിങ്ങൊല്ലും കൂടി കളയുന്നത്.’

‘മിനിസ്റ്റര്‍ സാര്‍ താങ്കള്‍ക് അധികാരം ഉള്ളത് കൊണ്ട് അതിന്റെ പരിധിയില്‍ എന്തും ചെയ്യാന്‍ കഴിയുമായിരക്കും. എന്ന് വെച്ച് നിങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അദ്ധേഹത്തെ നിയമിച്ച ജില്ലയുടെ പേര് ങലിശേീി ചെയ്യേണ്ട ആവിഷ്യമില്ലായിരുന്നു. നിങ്ങള്‍ കാസറഗോഡ് ജില്ലയെ തരംതാഴ്ത്തി കാണിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്തതില്‍ ഞങ്ങള്‍ പ്രതിഷേദിക്കുന്നു.’

‘തെമ്മാടിത്തരം കാണിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള സ്ഥലമാണോ സാറെ കാസറഗോഡ്. താങ്കളെ പോലുളളവര്‍ കാസറഗോഡ് എന്ന ജില്ലയെ അപമാനിക്കരുത്.’- കാസര്‍ഗോഡുകാരായ ചില ഫേസ്ബുക്കില്‍ ചോദിക്കുന്നു’

പാലിയേക്കര ടോള്‍ ബൂത്ത് ഉപയോഗിക്കാതെ സമാന്തരപാത ഉപയോഗിച്ച കുടുംബത്തോട് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പാലിയേക്കര ടോള്‍ വഴി കടക്കാതെ മറ്റൊരു വഴിയില്‍ കൂടെ യാത്ര ചെയ്ത കുടുംബത്തോട് ചാലക്കുടി ഡി വൈ എസ് പി മോശമായി പെരുമാറി…

Posted by Ramesh Chennithala on Tuesday, January 12, 2016

1

2

3

4

5

6

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News