സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ എന്നും കാത്തിരിക്കുന്നത് കീശ കാലിയാക്കാത്ത ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്കായാണ്. മികച്ച പെര്‍ഫോമന്‍സും കോണ്‍ഫിഗറേഷനും ഉള്ള സ്റ്റോറേജ് കപ്പാസിറ്റി കൂടുതലുള്ള ഫോണുകളാണ് എല്ലാവര്‍ക്കും പ്രിയം. വില അല്‍പം കുറവാണെങ്കില്‍ ബഹുസന്തോഷം. കഴിഞ്ഞ വര്‍ഷം നിരവധി ബജറ്റ് ഫോണുകള്‍ വിപണിയില്‍ എത്തിയിരുന്നു. മിക്കതും വിപണിയില്‍ വന്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈവര്‍ഷവും ചില സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്താന്‍ കാത്തിരിക്കുകയാണ്. കീശ കീറാത്ത അത്തരം പുതിയ സ്മാര്‍ട്‌ഫോണുകളെ പരിചയപ്പെടാം.
1. ഷവോമി റെഡ്മി 3
കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയില്‍ തരംഗമാകാന്‍ സാധിച്ച സ്മാര്‍ട്‌ഫോണ്‍ കമ്പനിയാകാന്‍ സാധിച്ച ഷവോമിയുടെ പുതിയ മോഡലാണ് റെഡ്മി 3. ഫോണ്‍ കഴിഞ്ഞ വര്‍ഷം അവസാനം തന്നെ ചൈനയില്‍ ലോഞ്ച് ചെയ്തിരുന്നെങ്കിലും ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല. 5 ഇഞ്ചില്‍ 720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍ ഫോണിന് കരുത്തു പകരുന്നു. 2 ജിബി റാം ആണ് ഫോണില്‍ ഉള്ളത്. 16 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 13 മെഗാപിക്‌സല്‍ പിന്‍കാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. 4,100 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്.
2. വണ്‍ പ്ലസ് മിനി 2
വണ്‍ പ്ലസ് പുതിയ ഉല്‍പ്പന്നവുമായി 2016 തുടക്കത്തില്‍ തന്നെ എത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. വണ്‍ പ്ലസ് മിനി 2 കരുത്തിലും പെര്‍ഫോമന്‍സിലും ഏറെ പുതുമയുമായാണ് എത്തുന്നത്. അല്‍പം ചെറുതാണ് സ്‌ക്രീന്‍. 4.99 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഫോണിന്റേത്. 2.0 ജിഗാഹെഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന് കരുത്തു പകരുന്നത്. 3 ജിബി റാം ഉള്ള ഫോണില്‍ 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജും എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാനുമാകും. 13 മെഗാപിക്‌സലാണ് പിന്‍കാമറ. സെല്‍ഫികള്‍ കൂടുതല്‍ മിഴിവേറിയതാക്കാന്‍ ഫ്രണ്ട് കാമറ 8 മെഗാപിക്‌സല്‍ ആണ്. ആദ്യപാദത്തില്‍ തന്നെ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് അറിയുന്നത്.
3. സാംസംഗ് ഗാലക്‌സി ജെ 3
കഴിഞ്ഞ നവംബറില്‍ തന്നെ സാംസംഗ് പ്രഖ്യാപിച്ചതാണ് ഗാലക്‌സി ജെ 3യുടെ വരവ്. ഈമാസം തന്നെ ജെ 3 വിപണിയില്‍ എത്തുമെന്ന് സാംസംഗ് ഉറപ്പു നല്‍കിയിട്ടുണ്ട്. 5.0 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ള ഡ്യുവല്‍ സിം ഫോണാണ് ജെ 3. 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍ ഫോണിന് കരുത്തു പകരുന്നു. 1.5 ജിബി റാം ആണ് ഫോണില്‍ ഉണ്ടായിരിക്കുക. അതായത് മറ്റു ഫോണുകളുടെ അത്ര റാം കപ്പാസിറ്റി ഇല്ലെന്ന് സാരം. 8 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണില്‍ 128 ജിബി വരെ എസ്ഡി കാര്‍ഡ് വഴി മെമ്മറി വര്‍ധിപ്പിക്കാം.
4. ഷവോമി റെഡ്മി നോട്ട് 3
ഷവോമിയുടെ ഫാബ്‌ലറ്റാണ് റെഡ്മി നോട്ട് 3. 5.5 ഇഞ്ചാണ് റെഡ്മി നോട്ട് 3യുടെ സ്‌ക്രീന്‍. 2 ജിഗാഹെഡ്‌സ് മീഡിയാടെക് ഹീലിയോ എക്‌സ് 10, 64 ബിറ്റ് പ്രോസസറാണ് ഫോണിന് കരുത്തു പകരുന്നത്. രണ്ടു റാം വേരിയന്റുകളില്‍ ഈ ഡ്യുവല്‍ സിം ഫോണ്‍ വിപണിയിലെത്തും. 2 ജിബി റാം വേരിയന്റില്‍ 16 ജിബി ഇന്റേണല്‍ സ്റ്റോറേജാണുള്ളത്. 3 ജിബി റാം വേരിയന്റില്‍ 32 ജിബി
ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. 13 മെഗാപിക്‌സല്‍ പിന്‍കാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. 4,000 എംഎഎച്ചുള്ള വലിയ ബാറ്ററിയാണ് ഊര്‍ജം പകരുന്നത്.
5. ഹുവായ് ഹോണര്‍ 5എക്‌സ്
ഈമാസം അവസാനത്തോടെ ഇന്ത്യയില്‍ എത്തിക്കാന്‍ ഹുവായ് പദ്ധതിയിടുന്ന ഫോണാണ് ഹുവായ് ഹോണര്‍ 5 എക്‌സ്. ആന്‍ഡ്രോയ്ഡിന്റെ 5.1 ലോലിപോപ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം ഫോണാണ് ഹോണര്‍ 5 എക്‌സ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന് കരുത്തു പകരുന്നത്. 2 ജിബി, 3 ജിബി റാം വേരിയന്റുകളില്‍ ഫോണ്‍ എത്തും. 16 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണില്‍ 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാനുമാകും. 13 മെഗാപിക്‌സലും 5 മെഗാപിക്‌സലുമാണ് കാമറകളുടെ റസല്യൂഷന്‍.
6. അസൂസ് സെന്‍ഫോണ്‍ 3
അസൂസിന്റെ ഏറ്റവും പുതിയ ഫ് ളാഗ്ഷിപ്പ് ഫോണാണ് അസൂസ് സെന്‍ഫോണ്‍ 3. ഫിംഗര്‍പ്രിന്റ് സെന്‍സറായിരിക്കും ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഗൊറില്ല സ്‌ക്രീനുമായാണ് എത്തുന്നത്. 1.2 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രോസസറും ഇന്റലിന്റെ ആറ്റം മതര്‍ബോര്‍ഡും ഫോണിന് കരുത്തു പകരും. 2 ജിബി റാം ഉള്ള ഫോണില്‍ 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാനാകും. ആന്‍ഡ്രോയ്ഡിന്റെ 5.1 ലോലിപോപ് ഒഎസാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്.
7. ഷവോമി റെഡ്മി നോട്ട് 2
എന്ന് ലോഞ്ച് ചെയ്യുമെന്ന് അറിയില്ലെങ്കിലും കഴിഞ്ഞ വര്‍ഷം തന്നെ ഷവോമി പ്രഖ്യാപിച്ച ഫോണാണ് റെഡ്മി നോട്ട് 2. 5.5 ഇഞ്ചില്‍ വലിയ സ്‌ക്രീന്‍ ആണ് ഫോണിന്റേത്. 2 ജിഗാഹെഡ്‌സ് മീഡിയാടെക് ഹീലിയോ എക്‌സ് 10 ഒക്ടാകോര്‍ പ്രോസസര്‍ ഫോണിന് കരുത്തു പകരുന്നു. 2 ജിബി റാം ഉള്ള ഫോണില്‍ 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ടായിരിക്കും. ആന്‍ഡ്രോയ്ഡിന്റെ 5.0 ലോലിപോപ് ഒഎസിനൊപ്പം ഷവോമിയുടെ പുതിയ എംഐയുഐ 7 സ്‌കിനും ഫോണില്‍ പ്രവര്‍ത്തിക്കുന്നു.
8. ലെനോവോ കെ 80
ചൈനീസ് വമ്പന്‍മാരായ ലെനോവോയുടെ ലെനോവോ കെ 80 കഴിഞ്ഞ വര്‍ഷമാണ് ചൈനയില്‍ പുറത്തിറങ്ങിയത്. 5.5 ഇഞ്ചില്‍ വലിയ ഡിസ്‌പ്ലേയാണ് കെ 80യുടേത്. സ്റ്റോറേജില്‍ മറ്റേതൊരു ഫോണിനേക്കാളും മുന്‍പന്തിയിലാണ് ലെനോവോ കെ 80. 4 ജിബി റാം ആണ് ഫോണില്‍. ഇന്റേണല്‍ സ്‌റ്റോറേജ് തന്നെ 64 ജിബി ഉണ്ട്. 1.8 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രോസസറാണ് ഫോണിന് കരുത്തു പകരുന്നത്. ആന്‍ഡ്രോയ്ഡിന്റെ 5.0 ലോലിപോപ് ഒഎസാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 4,000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിന്. 13 മെഗാപിക്‌സലും 5 മെഗാപിക്‌സലുമാണ് കാമറ.
9. സാംസംഗ് ഗാലക്‌സി എസ് 6 മിനി
2016 മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണാണ് സാംസംഗ് ഗാലക്‌സി എസ് 6 മിനി. ചെറിയ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 4.6 ഇഞ്ചില്‍ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണില്‍. കോണിംഗ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷനും ഡിസ്‌പ്ലേയ്ക്കുണ്ട്. ആന്‍ഡ്രോയ്ഡിന്റെ 5.1 ലോലിപോപ് ഒഎസ് ഫോണില്‍ പ്രവര്‍ത്തിക്കുന്നു. 1.8 ജിഗാഹെഡ്‌സ് ഹെക്‌സാകോര്‍ ക്വാല്‍കോം പ്രോസസര്‍ ഫോണിന് കരുത്തു പകരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here