ലാവ്‌ലിന്‍ കേസ്: എജിയുടെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വെല്ലുവിളിച്ച് തോമസ് ഐസക്; ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഡിജിപി ടി ആസിഫലിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഐസക്

തിരുവനന്തപുരം: സി ആന്‍ഡ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന പേരില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ നിരത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. അസിഫലിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ. ടിഎം തോമസ് ഐസക്. ഉപഹര്‍ജിയില്‍ പരാമര്‍ശിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് എന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രസ്തുത പരാമര്‍ശമുള്ള പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ പകര്‍പ്പ് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് ടി അസിഫലിയെ തോമസ് ഐസക് വെല്ലുവിളിച്ചു. പരസ്യ രേഖയായ എജിയുടെ റിപ്പോര്‍ട്ടില്‍ അങ്ങനെ ഒരു പരാമര്‍ശമില്ല. ഭരണഘടനാ പദവിയിലുള്ള ഉദ്യോഗസ്ഥന്‍ പറയാത്ത കാര്യം പറഞ്ഞുവെന്നു വാദിക്കുക വഴി ശിക്ഷാനിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണ് ഡിജിപി ചെയ്തതെന്നും ഡോ. ടിഎം തോമസ് ഐസക് പറഞ്ഞു.

ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ് കാണാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here