വസ്തുതകള്‍ മറന്ന വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വ്യത്യസ്തമായി പ്രതികരിച്ച് ബോളിവുഡ് താരം കല്‍ക്കി കൊചെയ്ന്‍. സ്വയം എഴുതി ഈണം പകര്‍ന്ന വീഡിയോവിലൂടെയാണ് മാധ്യമങ്ങളെ കല്‍ക്കി പരിഹസിക്കുന്നത്. ഒരു തലക്കെട്ടായി മാത്രമായി സെലിബ്രിറ്റികളെ ചിത്രീകരിക്കുന്നതിനെതിരെയും അടുത്ത വാര്‍ത്ത ലഭിക്കുമ്പോള്‍ മുന്‍പ് നടന്നതിനെ തമസ്‌കരിക്കുന്ന പ്രവണതയെയുമാണ് കല്‍ക്കി ഗാനത്തിലൂടെ പരിഹസിക്കുന്നത്. സമൂഹം സ്ത്രീകളെ എങ്ങനെ ചിത്രീകരിക്കുന്നുവെന്നും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ആല്‍ബത്തിലൂടെ പറയുന്നു.
ജനുവരി 11ന് റിലീസ് ചെയ്ത ‘പ്രിന്റിംഗ് മെഷീന്‍ എന്ന ഈ ആല്‍ബം 2 ലക്ഷത്തോളമാളുകളാണ് കണ്ടത്. അകാന്‍ഷ സേദയാണ് ആല്‍ബം സംവിധാനം ചെയ്തത്. ലൈഫ് സ്റ്റൈല്‍ ചാനലായ ബ്ലഷ് ആണ് ആല്‍ബം പുറത്തിറക്കിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post