ദില്ലി: ആസിഡ് ആക്രമണം കൊണ്ട് മുഖം കരിയിക്കാനെ അക്രമകാരികള്‍ക്കു സാധിച്ചുള്ളു. ലക്ഷ്മി സായുടെ ധൈര്യത്തെയും അതിജീവനത്തെയും കീഴ്‌പ്പെടുത്താന്‍ ആ ആസിഡ് ആക്രമത്തിനു സാധിച്ചുള്ളു. ഇന്ത്യയിലെ ആസിഡ് ആക്രമത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായ ലക്ഷ്മി സാ ഇനി ലോകോത്തര ഫാഷന്‍ ബ്രാന്‍ഡിന്റെ മോഡല്‍ ആകും. ലോകോത്തര ഫാഷന്‍ ബ്രാന്‍ഡായ വിവ ആന്‍ ഡിവ ലക്ഷ്മിയെ മോഡലാക്കി കരാര്‍ ഒപ്പിട്ടു. ഇനിമുതല്‍ വിവ ആന്‍ ഡിവയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലക്ഷ്മി ആയിരിക്കും മോഡല്‍.
ആളുകള്‍ക്ക് ഫാഷനിലും മോഡലിംഗിന്റെ സൗന്ദര്യ സങ്കല്‍പങ്ങളിലുള്ള മനോഭാവം മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലക്ഷ്മിയെ മാറ്റിയെടുക്കാന്‍ തീരുമാനിച്ചതെന്ന് വിവ ആന്‍ ഡിവ പറഞ്ഞു. ശാരീരിക ഗുണങ്ങളേക്കാള്‍ സൗന്ദര്യം തന്നെയാണ് മോഡലിംഗിന്റെ ഗുണം എന്ന ബോധവത്കരണം കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് വിവ ആന്‍ ഡിവ പറയുന്നു. തന്നെ പോലുള്ള സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനാണ് വിവയുടെ മോഡല്‍ എന്ന ദൗത്യം ഏറ്റെടുത്തതെന്ന് ലക്ഷ്മി സാ പറഞ്ഞു. തങ്ങളുടെ ശാരീരികമായ പരിമിതകളില്‍ നിന്ന് പോരാടാനുള്ള ധൈര്യം പകരുകയാണ് തന്റെ ലക്ഷ്യമെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ആസിഡ് ആക്രമണം നേരിട്ടാല്‍ പോലും സ്ത്രീകള്‍ ഭയക്കേണ്ടതില്ലെന്നും ലക്ഷ്മി പറയുന്നു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് 15 വയസ്സുകാരിയായിരുന്ന ലക്ഷ്മിയെ ഒരാള്‍ ആസിഡ് എറിഞ്ഞത്. വര്‍ഷങ്ങള്‍ വേണ്ടി വന്നു അതില്‍ നിന്ന് ലക്ഷ്മിക്ക് മുക്തയാകാന്‍. ആദ്യം ഒരു തണുപ്പായിരുന്നു അനുഭവപ്പെട്ടത്. പിന്നീട് ശരീരം പൊള്ളാന്‍ തുടങ്ങിയെന്ന് അന്നത്തെ അനുഭവം ലക്ഷ്മി ഓര്‍ത്തെടുത്തു. അടുത്തിടെയാണ് ലക്ഷ്മി വിവാഹിതയായത്. ഇപ്പോള്‍ ലക്ഷ്മി ഒരു കുഞ്ഞിന്റെ അമ്മയുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here