ആലപ്പുഴയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 63 കാരനടക്കം മൂന്നു പേര്‍ പിടിയില്‍; പിടിയിലായത് കുട്ടിയുടെ അയല്‍വാസികള്‍

ആലപ്പുഴ: ഹരിപ്പാട് അകവൂര്‍ കോളനിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേരെ പൊലീസ് പിടികൂടി. ഒരു 18 വയസ്സുകാരനും 50ഉം 63ഉം വയസ്സുള്ള രണ്ടു പേരുമാണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. 18 വയസ്സുള്ള ജോമോന്‍, 50 വയസ്സുള്ള ശശി, 63 വയസ്സുള്ള ചെല്ലപ്പന്‍ എന്നിവരെയാണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്. ഒരുവര്‍ഷമായി മൂവരും കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു വരുകയായിരുന്നു.

പലപ്പോഴായി തുടര്‍ന്നു വരുന്ന പീഡനത്തെക്കുറിച്ച് ഭയം നിമിത്തം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍, കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കുട്ടിയുടെ അധ്യാപിക കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പീഡനവിവരം പുറത്തറിഞ്ഞ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News