തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ കൂടുതല്‍ കുരുക്കിലാക്കി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരിയുടെ ടെലിഫോണ്‍ സംഭാഷണം പുറത്ത്. മാണി കോഴ വാങ്ങിയെന്ന് ബാറുടമകളോട് ജോസഫ് എം പുതുശ്ശേരി പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായത്. ബാറുടമകളില്‍ നിന്ന് മാണി കോഴ വാങ്ങിയിട്ടുണ്ടെന്നാണ് ജോസഫ് എം പുതുശേരി പറയുന്നത്. സംഭാഷണം തന്റേതു തന്നെയാണെന്ന് ജോസഫ് എം പുതുശ്ശേരിയും സ്ഥിരീകരിച്ചു. എന്നാല്‍, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് സംഭാഷണമെന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബാറുടമകള്‍ സംഭാഷണം പുറത്തുവിട്ടത്. ഇത് കേസില്‍ മാണിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കും. സ്വന്തം പാര്‍ട്ടിയില്‍ പെട്ട നേതാവിന്റെ തന്നെ സംഭാഷണം പുറത്തുവന്നത് മാണിക്ക് കൂനിന്‍മേല്‍ കുരുവാകുമെന്നുറപ്പാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post