ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅദ്‌നി; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മഅദ്‌നി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചികിത്സയ്ക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണം, ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ വേഗത്തിലാക്കണം തുടങ്ങിയവയാണ് മഅദ്‌നിയുടെ പ്രധാന ആവശ്യം. പ്രതിയായ എല്ലാ കേസുകളിലെയും വിചാരണ ഒരുമിച്ചു നടത്തണമെന്നും മഅദ്‌നി ആവശ്യപ്പെടുന്നു.

വിചാരണ ഒരുമിച്ച് നടത്തുന്നത് പ്രായോഗികമല്ലയെന്നാണ് കര്‍ണ്ണാടക സര്‍ക്കാറിന്റെ നിലപാട്. ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News