പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ക്രിമിനല്‍ കേസ് പ്രതി പിടിയില്‍; മുന്‍ എസ്പിയുടെ മകന്‍ നിഖില്‍ നിരവധി കേസുകളില്‍ പ്രതി

തിരുവനന്തപുരം: പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ക്രിമിനല്‍ കേസ് പ്രതിയും മുന്‍ എസ്.പിയുടെ മകനുമായ നിഖില്‍ ബാലചന്ദ്രന്‍(30) പിടിയില്‍. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് എറണാകുളം ഇടപ്പള്ളിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഷാഡോ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍മാരുടേയും മറ്റു യാത്രക്കാരുടേയും സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. നിഖിലിനെ ഇന്ന് തിരുവനന്തപുരത്തെത്തിച്ച് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കും.

നിഖില്‍ ഒരുമാസമായി തിരുപ്പതി, ജമ്മുകാശ്മീര്‍, ദില്ലി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

റിട്ടേയ്ഡ് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചതുള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളാണ് നിഖിലിനെതിരായുള്ളത്. തലസ്ഥാന നഗരിയെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി രണ്ടാഴ്ച്ച മുന്‍പാണ് നിഖില്‍ രക്ഷപ്പെട്ടത്. നേരത്തെ ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍, അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നു. അമ്പതോളം പൊലീസുകാര്‍ വീടു വളഞ്ഞതിനിടെ പിന്‍വശത്തുകൂടിയാണ് നിഖില്‍ രക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News