ബഹ്‌റൈന്‍ സെക്‌സ് റാക്കറ്റ്; മുഖ്യ ഇടനിലക്കാരായ ദമ്പതികള്‍ അറസ്റ്റില്‍; അബ്ദുള്‍ നസീറും ഷാജിദയും പിടിയിലായത് മുംബൈയില്‍ നിന്ന്

മുംബൈ: ബഹ്‌റൈന്‍ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരനുള്‍പ്പെടെ ഏഴു പേര്‍ മുംബൈ പൊലീസിന്റെ പിടിയില്‍. ബാലുശ്ശേരി സ്വദേശി നസീര്‍ എന്ന അബ്ദുള്‍ നസീറിനെയും ഭാര്യ ചന്ദനത്തോപ്പ് സ്വദേശിനി സുമി എന്ന ഷാജിദയുമാണ് മുംബൈ അന്താരാഷ്ട്രവിമാനത്താവളത്തില്‍ പിടിയിലായത്.

നെടുമ്പാശേരിയില്‍ നിന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു സ്ത്രീകളുള്‍പ്പെടെ അഞ്ചു പേരെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഭീകരവാദവിരുദ്ധ സേനയാണ് സംഘത്തെ പിടികൂടിയത്.

മനുഷ്യക്കടത്ത് ശൃംഖലയുടെ കെണിയില്‍ നിന്ന് രക്ഷപെട്ട യുവതിയാണ് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരായ ദമ്പതികളെകുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് രഹസ്യമൊഴി നല്‍കിയത്. ബഹ്‌റൈനിലെ റാഫയില്‍ ഇവര്‍ നടത്തുന്ന ഹോട്ടലില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് സ്ത്രീകളെ ഇവര്‍ വിദേശത്തേക്ക് കടത്തിയിരുന്നത്.

കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട കണ്ണികള്‍ വിദേശത്തും പ്രവര്‍ത്തിക്കുന്നതായി നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വിദേശത്തേക്കും പെണ്‍കുട്ടികളെ കടത്തിയിരുന്നതായി ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തിന് മൊഴി ലഭിച്ചിരുന്നു. രക്ഷപ്പെട്ട യുവതികളാണ് ക്രൈംബ്രാഞ്ചില്‍ രഹസ്യമൊഴി നല്‍കിയത്.

അതേസമയം, ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ കൊച്ചിയിലും അറസ്റ്റിലായെന്ന് സൂചനയുണ്ട്. സൈബര്‍ ക്രൈംപൊലീസാണ് ഇവരെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News