ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് പിണറായി വിജയന്‍; മുഖ്യമന്ത്രിയുടെ പ്രതികരണം അത്ഭുതപ്പെടുത്തി

കാസര്‍ഗോഡ്: ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ഇത് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ പിന്നിലെ ഉദ്ദേശം ജനങ്ങള്‍ക്ക് അറിയാം. സ്വന്തം പാര്‍ട്ടിക്കാരെ കൂടി ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളെന്നും പിണറായി പറഞ്ഞു.

ഹര്‍ജിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും പിണറായി പറഞ്ഞു . നേരത്തെയും താന്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. അതേ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News