ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലെന്ന് സൂചന. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോണ്‍ നമ്പരുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.
ലാഹോര്‍ യൂണിവേഴ്‌സിറ്റിയിലും കറാച്ചി യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 31 പേരാണ് ഇതുവരെ പാകിസ്ഥാനില്‍ പിടിയിലായത്.
അതേസമയം, എസ്പി സല്‍വിന്ദര്‍ സിംഗിന്റെ വാഹനത്തില്‍നിന്ന് ചൈനീസ് നിര്‍മ്മിത വയര്‍ലെസ് സെറ്റ് കണ്ടെടുത്തെന്ന് എന്‍ഐഎ വക്താവ് അറിയിച്ചു. വാഹനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വയര്‍ലെസ് സെറ്റ് കണ്ടെടുത്തത്. ഇതിലെ ഡാറ്റകള്‍ പരിശോധിക്കാനായി കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചെന്നും എന്‍ഐഎ അറിയിച്ചു. എസ്പിയുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post