ഇന്തോനേഷ്യയിലും തുര്‍ക്കിയിലും സ്‌ഫോടന പരമ്പരകള്‍; 11 മരണം; സംഭവത്തിന് പിന്നില്‍ ഐഎസ് എന്ന് സംശയം; ജക്കാര്‍ത്തയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ജക്കാര്‍ത്ത/ഇസ്താംബൂള്‍: ഇന്തോനേഷ്യന്‍ തലസ്ഥാന നഗരമായ ജക്കാര്‍ത്തയിലും തുര്‍ക്കിയിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 11 മരണം.

ഇന്തോനേഷ്യയിലെ യുഎന്‍ ഓഫീസിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറു സ്‌ഫോടനങ്ങള്‍ നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പാകിസ്ഥാന്‍, തുര്‍ക്കി എംബസികള്‍ക്ക് സമീപവും സ്‌ഫോടനമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഒരു പൊലീസുകാരനും വെടിയേറ്റിട്ടുണ്ട്. വെടിവെപ്പ് നടന്ന നഗരത്തിലെ ഒരു തിയേറ്റര്‍ പൊലീസ് സംഘം വളഞ്ഞിട്ടുണ്ട്. പ്രദേശത്ത് പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരസംഘത്തില്‍ 14 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നെന്ന് പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ സിനാറില്‍ പൊലീസ് ആസ്ഥാനത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഒരു സ്ത്രീയും കുഞ്ഞുമുണ്ട്. സ്‌ഫോടനത്തിനു പിന്നില്‍ കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News