കോഴിക്കോട്: എഴുന്നള്ളത്തിനിടെ ഇടഞ്ഞോടിയ ആന നാടിനെ പരിഭ്രാന്തിയിലാക്കി. ജീവനും മരണവും മുഖാമുഖം കണ്ട് ആനപ്പുറത്തിരുന്ന പൂജാരി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് ചാടി രക്ഷപ്പെട്ടു. കോഴിക്കോട് വളയനാട് ക്ഷേത്രത്തിനു സമീപമാണ് സംഭവം. അമ്പാടിക്കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന നാട്ടില്‍ മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
പെരുമ്പള്ളി ഇല്ലത്ത് സന്തോഷ് ആണ് ആനപ്പുറത്തുണ്ടായിരുന്നത്. വിരണ്ടോടിയ ആന ആദ്യം തല്ലിത്തകര്‍ത്തത് സമീപത്തുണ്ടായിരുന്ന ഗുഡ്‌സ് ഓട്ടോയാണ്. ആനവരുന്നതു കണ്ട ഡ്രൈവര്‍ ഇറങ്ങി ഓടി. ഗുഡ്‌സ് ഓട്ടോ തല്ലിത്തകര്‍ക്കുന്ന സമയത്തെല്ലാം സമയത്തെല്ലാം സന്തോഷ് ആനപ്പുറത്ത് അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. ആന മറ്റൊരു റോഡിലേക്ക് ഓടിക്കയറുമ്പോള്‍ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് സന്തോഷ് ചാടിക്കയറുകയായിരുന്നു. പാപ്പാന്‍മാരിലൊരാളെ ആന തൂക്കിയെടുത്തെങ്കിലും ഇയാളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Get real time update about this post categories directly on your device, subscribe now.