ലാവ്‌ലിനില്‍ ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം ആന്റണിയാണെന്ന് ചെറിയാന്‍ ഫിലിപ്പ്; ‘ലാവ്‌ലിന്‍ കരാര്‍ ആന്റണിയുടെ ശിശുവാണ്, പിണറായി പ്രസവമെടുത്ത ഡോക്ടര്‍ മാത്രം’

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലക്ഷ്യമിടുന്നത് ആന്റണിയെയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. ‘ലാവ്‌ലിന്‍ കരാര്‍ ആന്റണിയുടെ ശിശുവാണ്. പിണറായി പ്രസവമെടുത്ത ഡോക്ടര്‍ മാത്രം’ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം.

1995-96ല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കാലഹരണപ്പെട്ട മൂന്ന് വൈദ്യുതനിലയങ്ങള്‍ സമുദ്ധരിക്കാന്‍ ആന്റണി സര്‍ക്കാര്‍ സോദേശ്യപരമായി തീരുമാനിച്ചത്. ലാവലിന്‍ കമ്പനിയുമായി പ്രഥമ ചര്‍ച്ച നടത്തിയത് ആന്റണിയാണ്. ലാവലിന്‍ കരാര്‍ ആന്റണിയുടെ ശിശുവാണ്. പിണറായി വിജയന്‍ പ്രസവമെടുത്ത ഡോക്ടര്‍ മാത്രം. കോണ്‍ഗ്രസ് ഹൈക്കമാണ്ട് കേരളത്തിലേക്ക് അയക്കാന്‍ സാധ്യതയുള്ള ആന്റണിയെ കുരുക്കുകയാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കുടില തന്ത്രം. ‘- ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

1995-96 ൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കാലഹരണപ്പെട്ട മൂന്ന് വൈദ്യുതനിലയങ്ങൾ സമുദ്ധരിക്കാൻ ആന്റണി സർക്കാർ സോദേശ്യ…

Posted by Cherian Philip on Wednesday, January 13, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News