ഐഎസില്‍ ചേരാന്‍ പോയ നാല് ഇന്ത്യക്കാര്‍ അറസ്റ്റില്‍; വിവരം ഇന്ത്യക്കു നല്‍കിയത് സിറിയന്‍ ഉപപ്രധാനമന്ത്രി

ദില്ലി: ഇന്ത്യയില്‍നിന്ന് ഐഎസില്‍ ചേരാന്‍ പോയ നാലു പേര്‍ സിറിയയില്‍ പിടിയിലായതായി സിറിയന്‍ ഉപപ്രധാനമന്ത്രി വാലിദ് അല്‍ മുഅല്ലെം. ദമാസ്‌കസിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്നാവശ്യപ്പെട്ടാണ് സിറിയന്‍ ഉപപ്രധാനമന്ത്രി ഇന്ത്യക്കു വിവരം കൈമാറിയത്. ഇവര്‍ എന്നാണ് പിടിയിലായത് എന്നു വ്യക്തമാക്കിയിട്ടില്ല.

ജോര്‍ദാനില്‍നിന്നാണ് ഇവര്‍ സിറിയയിലെത്തിയത്. എവിടത്തുകാരാണ് ഇവരെ എന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഡിസംബര്‍ അവസാനം ഐഎസില്‍ ചേരാന്‍ പോയ മൂന്നു യുവാക്കളെ നാഗ്പുര്‍ വിമാനത്താവളത്തില്‍നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News