ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍; 24 കോടി ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ടെന്ന് യുഎന്‍

ഐക്യരാഷ്ട്ര സഭ: ലോകത്തു ജനിച്ച നാടു വിട്ടു മറ്റു രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ഥവും മറ്റു കഴിയുന്നവരുടെ ഗണത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉള്ളത് ഇന്ത്യയില്‍നിന്നാണെന്ന് ഐക്യരാഷ്ട്രസഭ. 24.4 കോടി ജനങ്ങളാണ് ലോകത്താകമാനം പ്രവാസികളായി കഴിയുന്നതെന്നും ഇതു ലോകജനസംഖ്യയുടെ 3.3 ശതമാനം വരുമെന്നും യുഎന്നിന്റെ കണക്കു പറയുന്നു. ഇവരില്‍ 1.6 കോടി പേര്‍ ഇന്ത്യയില്‍നിന്നാണ്.

ലോക ജനസംഖ്യ വര്‍ധിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നത്. അമേരിക്ക, റഷ്യ, ജര്‍മനി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് കുടിയേറ്റം വര്‍ധിക്കുന്നത്. രണ്ടു കോടി പേര്‍ യുദ്ധവും മറ്റു സമാധാന പ്രശ്‌നങ്ങളും കാരണം സ്വന്തം നാടുവിട്ടുപോയവരാണ്.

അഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നുമാണ് യുവാക്കളുടെ കുടിയേറ്റം ഏറെയും. പല രാജ്യങ്ങളിലെയും ആഭ്യന്തര രാഷ്ട്രീയത്തെ വരെ നിയന്ത്രിക്കാവുന്ന വിധത്തില്‍ ഇത്തരത്തില്‍ പ്രവാസം വികാസം പ്രാപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ കഴിഞ്ഞാല്‍ മെക്‌സിക്കോയില്‍നിന്നാണ് ഏറ്റവും വലിയ കുടിയേറ്റമുണ്ടാകുന്നത്. 1.2 കോടി മെക്‌സിക്കോക്കാരാണ് വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നത്. ഇവരുടെ മുഖ്യമായ കുടിയേറ്റം അമേരിക്കയിലേക്കാണെന്നും യുഎന്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News