ലാവ്‌ലിന്‍ കേസ് കുതന്ത്രങ്ങള്‍ നാട്ടില്‍ ഏശില്ലെന്ന് പിണറായി; സര്‍ക്കാര്‍ നിലപാട് പരിഹാസ്യം; ബാര്‍ കോഴ കേസില്‍ സുകേശന്റെ മാറ്റം സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ നാട്ടില്‍ ഏശില്ലെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് പരിഹാസ്യമാണെന്നും പിണറായി വിജയന്‍ കാസര്‍ഗോഡ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ സുകേശന്റെ മാറ്റം സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. നീതിയുക്തമായ റിപ്പോര്‍ട്ടല്ല സുകേശന്‍ സമര്‍പ്പിച്ചത്. കെഎം മാണിയെ വിശുദ്ധനാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കാസര്‍ഗോട്ടെ എന്‍ഡോസര്‍ഫാന്‍ ബാധിതര്‍ക്ക് യാതൊരു സഹായവും പരിരക്ഷയും ലഭിക്കുന്നില്ല. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവകരമാണ്. ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലൊരു മോണിറ്റര്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവര്‍ ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു മന്ത്രി തന്നെ കമ്മിറ്റിയുടെ അധിപനായി എത്തിയപ്പോള്‍, അതുവരെ ഫലപ്രദമായ ഒരു കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഇപ്പോള്‍ ഇത് കാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യസംഘടനകളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണം. അവര്‍ ഒട്ടേറെ നല്ല ഇടപെടലുകള്‍ നടത്തുന്നുണ്ട്.
ഇത്തരം സംഘടനകളുമായി കൂടിയാലോചിച്ച് ഫലപ്രദമായ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പ്രഖ്യാപനത്തില്‍ മുങ്ങിക്കിടക്കുന്ന പുനരധിവാസ കേന്ദ്രം സജ്ജമാക്കണം, തുടര്‍ചികിത്സയ്ക്ക് സൗകര്യമൊരുക്കണം, തുടര്‍ പഠനത്തിന് സൗകര്യമൊരുക്കണം. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാന്‍ ശ്രമിക്കണം, തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News