ചന്ദ്രബോസ് വധം; വിധി പറയുന്നത് സ്റ്റേ ചെയ്യണമെന്ന നിസാമിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ദില്ലി: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ വിധി പറയുന്നത് നീട്ടണമെന്നായിരുന്നു നിസാമിന്റെ ആവശ്യം. കേസിന്റെ വിചാരണ പൂര്‍ത്തിയായി വിധി പറയാനായി മാറ്റിയ സാഹചര്യത്തില്‍ പുതിയ തെളിവുകള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധി പറഞ്ഞ ശേഷം അപ്പീലുമായി കോടതിയെ സമീപിക്കാം. അപ്പോള്‍ പുതിയ വാദങ്ങള്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ചന്ദ്രബോസ് വധക്കേസില്‍ തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. കേസ് ഈമാസം 20ന് കോടതി വിധി പറയും. തൃശ്ശൂര്‍ പുഴയ്ക്കലെ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News