സോളാര്‍ കേസ്; ജയില്‍ രജിസ്റ്റര്‍ തിരുത്തിയെന്ന് ജയില്‍ ഡിഐജി; തിരുത്തിയത് മനഃപൂര്‍വമെന്ന് സോളാര്‍ കമ്മീഷന്‍

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായരെ പാര്‍പ്പിച്ചിരുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലെ സന്ദര്‍ശക രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയതായി ജയില്‍ ഡിഐജി സമ്മതിച്ചു. സോളാര്‍ കമ്മീഷന്‍ മുമ്പാകെയാണ് ഡിഐജി ഇക്കാര്യം സമ്മതിച്ചത്. സന്ദര്‍ശക രജിസ്റ്ററില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്ന് സോളാര്‍ കമ്മീഷന്‍ കണ്ടെത്തി. രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നാണ് ക്രമക്കേടുകള്‍ കമ്മീഷന്‍ കണ്ടെത്തിയത്. രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയത് മനപ്പൂര്‍വമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സരിതയ്ക്കു വേണ്ടിയാണ് ജയില്‍ രജിസ്റ്റര്‍ തിരുത്തിയതെന്നും സോളാര്‍ കമ്മീഷന്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News