സോഷ്യല്‍ മീഡിയ കാര്യങ്ങളെ ഊതിപ്പെരുപ്പിക്കുന്നതു ശരിയല്ലെന്ന് ചെന്നിത്തല; ക്രിയാത്മകമായി പ്രതികരിക്കണം; കാസര്‍ഗോട്ടുകാരുടെ ആക്ഷേപത്തിന് മറുപടി

തിരുവനന്തപുരം: ചാലക്കുടി ഡിവൈഎസ്പി രവീന്ദ്രനെ കാസര്‍ഗോട്ടേക്ക് സ്ഥലംമാറ്റി അവിടത്തുകാരെ അപമാനിച്ചെന്ന കാസര്‍ഗോട്ടുകാരുടെ ആക്ഷേപത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയ ചെറിയ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് സമീപിക്കുന്നതു ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലവില്‍ അവിടെ മാത്രം ഒഴിവുണ്ടായതു കൊണ്ടാണ് അങ്ങോട്ടേക്ക് സ്ഥലം മാറ്റിയത്. ലോ ആന്‍ഡ് ഓര്‍ഡറിലേക്കല്ല, സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ് സ്ഥലംമാറ്റിയിട്ടുള്ളത്. സ്ഥലംമാറ്റിയില്ലായിരുന്നെങ്കില്‍ നടപടിയെടുത്തില്ലെന്ന ആക്ഷേപമായിരിക്കും തനിക്കെതിരെ ഉയരുകയെന്നും ചെന്നിത്തല വിശദീകരിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബത്തോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ചാലക്കുടി ഡി വൈ എസ് പിയായിരുന്ന കെ കെ രവീന്ദ്ര…

Posted by Ramesh Chennithala on Thursday, January 14, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here