ബാഹുബലിയെ വരവേല്‍ക്കാനൊരുങ്ങി കണ്ണൂര്‍; രണ്ടാംഭാഗത്തിന്റെ ചിത്രീകരണം കണ്ണവം വനമേഖലയില്‍ ബുധനാഴ്ച മുതല്‍

കണ്ണൂര്‍: ലോകശ്രദ്ധ ആകര്‍ഷിച്ച ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കണ്ണൂര്‍ കണ്ണവം വനമേഖലയില്‍ നടത്തും. ചിത്രത്തില് പ്രധാന ലൊക്കേഷനായ പുരാതന ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കണ്ണവം വനത്തിനുള്ളില്‍ പുരോഗമിക്കുകയാണ്.

ഈ മാസം ഇരുപത് മുതല് ഒരു മാസം സംവിധായകന് എസ്എസ് രാജമൗലിയുടെ നേതൃത്വത്തില് ബാഹുബലി ടീം കണ്ണവം വനത്തിലുണ്ടാകും. പഴശിരാജ അടക്കം ഒട്ടേറെ സിനിമകള്ക്ക് കണ്ണവം വനത്തില് സെറ്റിട്ടിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ലോകം കാത്തിരിക്കുന്ന ബാഹുബലി രണ്ടാംഭാഗത്തിന്റെ ഷൂട്ടിങിനും കണ്ണവം വനം തിരഞ്ഞെടുക്കപ്പെട്ടത്.

കലാസംവിധാകന് സാബു സിറിലിന്റെ നേതൃത്വത്തില് കണ്ണവം ചങ്ങലഗേറ്റിന് സമീപത്തെ ഉള്‍ക്കാട്ടില്‍ ഷൂട്ടിംഗ് സെറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ആര്‍ക്കും പ്രവേശനം നല്കാതെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചാണ് ജോലികള്‍ പുരോഗമിക്കുന്നത്. ഈ മാസം ഇരുപത് മുതല്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും കണ്ണവം വനമേഖലയില്‍ ഷൂട്ടിങ്ങിനെത്തുന്നതിന്റെ ആവേശത്തിലാണ് നാട്ടുകാര്‍.

ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഭാസ്, നായികമാരായ അനുഷ്‌ക, തമന്ന, പ്രമുഖ താരം റാണ തുടങ്ങി ബാഹുബലി താരങ്ങളെ നേരില്‍ കാണാന്‍ കഴിയുമോ എന്നതാണ് നാട്ടുകാര്‍ക്കിടയിലെ ചര്‍ച്ച.

താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള വീടുകളും ഹോട്ടലുകളും ബുക്ക് ചെയ്ത് കഴിഞ്ഞു. സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം കണ്ണവം വനമേഖലയിലാണ് ഷൂട്ട് ചെയ്യുന്നതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News