ഹാരി പോട്ടറിലെ പ്രൊഫസര്‍ സ്‌നേപ് ഓര്‍മയായി; അലന്‍ റിക്ക്മാന്റെ മരണം അര്‍ബുദം ബാധിച്ച്

ലണ്ടന്‍: പ്രശസ്തമായ ഹാരി പോട്ടര്‍ സിനിമകളിലെ പ്രൊഫസര്‍ സ്‌നേപിനെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ബ്രിട്ടീഷ് നടന്‍ അലന്‍ റിക്ക്മാന്‍ ഓര്‍മയായി. 69 വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്നാണ് അലന്‍ റിക്ക്മാന്റെ അന്ത്യം. ഹാരി പോട്ടര്‍ നാടകങ്ങളിലും സിനിമയിലും സജീവ സാന്നിധ്യമായിരുന്നു അലന്‍. മൃദുവായ ശബ്ദം കൊണ്ടും വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവു കൊണ്ടും സിനിമയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

ഡൈഹാര്‍ഡിലെ വില്ലനായ ഹാന്‍സ് ഗര്‍ബര്‍ക്ക് വേഷപ്പകര്‍ച്ച നല്‍കിക്കൊണ്ടാണ് അലന്‍ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കുന്നത്. 1988ലായിരുന്നു അത്. എന്നാല്‍, പിന്നീട് ഹാരി പോട്ടര്‍ സിനിമകളിലെ പ്രൊഫസര്‍ സ്‌നേപ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം സിനിമകളിലും നാടകങ്ങളിലും സജീവമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News