കാല്‍നൂറ്റാണ്ടിനു ശേഷം സൗദി എംബസി വീണ്ടും ഇറാഖില്‍ പ്രവര്‍ത്തനം തുടങ്ങി

ബാഗ്ദാദ്: ഇറാഖ്-കുവൈത്ത് യുദ്ധക്കാലത്ത് സൗദി കുവൈത്തുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് അടച്ച ഇറാഖിലെ സൗദി എംബസി വീണ്ടും തുറന്നു. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാഗ്ദാദില്‍ സൗദി എംബസി പ്രവര്‍ത്തനമാരംഭിച്ചത്. സൗദി അംബാസിഡര്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ച് തന്റെ അധികാരപത്രം കൈമാറി. 1990-ല്‍ സൗദി കുവൈത്തുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് സദ്ദാം ഹുസൈന്‍ സൗദിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സൗദി എംബസി അടച്ചു പൂട്ടിയത്.

ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ ജാഫരി സൗദി അംബാസഡര്‍ തമിര്‍ അല്‍ സബാന്റെ അധികാരപത്രം അംഗീകരിച്ചു. എല്ലാ മേഖലയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് ഇരുരാഷ്ട്രങ്ങളുടെയും നയതന്ത്രജ്ഞര്‍ വിശദീകരിച്ചു. ഷിയാ പണ്ഡിതരെ വധശിക്ഷ നടപ്പാക്കിയതിനു ശേഷം സൗദിയും ഇറാനും തമ്മിലുള്ള ആഭ്യടന്തര കലാപം സൂക്ഷ്മമായി കൈകാര്യം ചെയ്തത് ഇറാഖായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി യുദ്ധം ചെയ്യാന്‍ ഇറാനെ സഹായിക്കുന്നത് ഇറാഖാണ്. എന്നാല്‍, അതോടൊപ്പം എണ്ണ സമ്പുഷ്ട രാഷ്ട്രമായ സൗദിയുമായി ഇറാഖിന് നല്ല ബന്ധം സൃഷ്ടിക്കുകയും വേണമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News