കരുത്തും സ്റ്റൈലും വര്‍ധിപ്പിച്ച് ടിവിഎസിന്റെ അപാഷെ 200; പുതിയ ഫീച്ചേഴ്‌സും എന്‍ജിനുമായി അടുത്തയാഴ്ച വിപണികളിലെത്തും

ചെന്നൈ: കരുത്തും സ്റ്റൈലും വര്‍ധിപ്പിച്ച് ടിവിഎസ് അപാഷെ 200-4വി അടുത്തയാവ്ച വിപണികളിലെത്തും. ജനുവരി 20ന് ചെന്നൈയില്‍ അപാഷെ 200 പുറത്തിറക്കുമെന്നാണ് സൂചന. സ്റ്റൈലില്‍ ഏറെ പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ട് ടിവിഎസ്. പുതിയ ഫീച്ചറുകളും കൂടുതല്‍ കരുത്തുള്ള എന്‍ജിനും അപാഷെ 200നെ ഈ സെഗ്മെന്റില്‍ കൂടുതല്‍ വേഗതയുള്ള വാഹനമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അപാഷെ ഈര്‍ടിആര്‍ 200-4 വി എന്നായിരിക്കും പുതിയ അപാഷെയുടെ പേരെന്ന് അറിയുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് അടുത്ത ദിവസം ജനുവരി 21നു തന്നെ വാഹനം ഇന്തോനേഷ്യയിലും പുറത്തിറക്കും.

200 സിസി 4 സ്‌ട്രോക് എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് കാര്‍ബറേറ്റഡ് എന്‍ജിനില്‍ ഒരു ഓയില്‍ കൂളറും 4 വാല്‍വുകളും ഉണ്ടായിരിക്കും. വാഹനത്തിന്റെ പേരിലെ 4വി എന്നതും ഈ 4 വാല്‍വുകളെയാണ് സൂചിപ്പിക്കുന്നത്. പുതിയ 200 സിസി 4 സ്‌ട്രോക് എന്‍ജിന്‍ 26 ബിഎച്ച്പിയില്‍ 22 എന്‍എം ടോര്‍ക്ക് കരുത്തു നല്‍കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍. രണ്ടു വേരിയന്റുകള്‍ വാഹനത്തിന്റേതായി പുറത്തിറക്കും. എന്നാല്‍, ഈ വേരിയന്റുകള്‍ ഏതൊക്കെയാണെന്ന് ലോഞ്ചിംഗ് ദിവസം മാത്രമേ കമ്പനി പ്രഖ്യാപിക്കുകയുള്ളു.

17 ഇഞ്ച് അലോയ് വീലുകളും പെഡല്‍ ഡിസ്‌കുകളും ആയിരിക്കും ഒരു വേരിയന്റിന്റെ പ്രത്യേകത എന്നു സൂചനയുണ്ട്. ഒരു പ്രീമിയം വേരിയന്റും ഇതോടൊപ്പം പുറത്തിറക്കിയേക്കും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കുമായിരിക്കും മറ്റു പ്രധാന സവിശേഷതകള്‍. ഫ്രണ്ടിലും ബാക്കിലും ഡിസ്‌ക് ബ്രേക്കുകളാണ് പുതിയ അപാഷെക്ക്. ഫ്രണ്ടില്‍ 270 എംഎം പെഡല്‍ ഡിസ്‌കും ബാക്കില്‍ 250 എംഎം പെഡല്‍ ഡിസ്‌ക് ബ്രേക്കുമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News