ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; ദി റെവണന്റിന് 12 നോമിനേഷനുകള്‍; മികച്ച ചിത്രത്തിനുള്ള പുരസ്‌കാര പട്ടികയില്‍ മാര്‍ഷിയനും മാഡ് മാക്‌സും

ലോസ് ആഞ്ചലസ്: 88-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിന് അടക്കം 12 പുരസ്‌കാരങ്ങള്‍ക്ക് ലിയോണാര്‍ഡോ ഡികാപ്രിയോയുടെ ദി റെവണന്റ് സ്വന്തമാക്കി. ദി ബിഗ് ഷോര്‍ട്ട്, ബ്രിഡ്ജ് ഓഫ് സ്‌പൈസ്, ബ്രൂക്ലിന്‍, മാഡ് മാക്‌സ്:ഫ്യൂരി റോഡ്, ദി മാര്‍ഷിയന്‍, റൂം, സ്‌പോട്‌ലൈറ്റ് എന്നീ ചിത്രങ്ങളും മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചു. ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 28ന് പ്രഖ്യാപിക്കും.

മാര്‍ഷിയനിലെ അഭിനയത്തിനു മാറ്റ് ഡാമനും ദി റെവണന്റിലെ അഭിനയത്തിന് ലിയോണാര്‍ഡോ ഡികാപ്രിയോയും സ്റ്റീവ് ജോബ്‌സിലെ അഭിനയത്തിന് മിഷയേല്‍ ഫാസ്‌ബെന്‍ഡറും ഡാനിഷ് ഗേളിലെ അഭിനയത്തിന് എഡ്ഡി റെഡ്‌മെയ്‌നും മികച്ച നടന്‍മാരുടെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. കാരളിലെ അഭിനയത്തിന് കെയ്റ്റ് ബ്ലാങ്കറ്റും റൂമിലെ അഭിനയത്തിന് ബ്രെയ് ലാര്‍സനും ജോയിലെ അഭിനയത്തിന് ജെനിഫര്‍ ലോറന്‍സും 45 ഇയേഴ്‌സിലെ അഭിനയത്തിന് ഷാര്‍ലറ്റ് റാംപ്ലിംഗും ബ്രൂക്ലിനിലെ അഭിനയത്തിന് സാവോറൈസ് റോനനും മികച്ച അഭിനേത്രികള്‍ക്കുള്ള പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ദി ബിഗ് ഷോര്‍ട്ടിന്റെ സംവിധായകന്‍ ആദം മക്കേയ്, മാഡ് മാക്‌സിന്റെ സംവിധായകന്‍ ജോര്‍ജ് മില്ലര്‍, ദി റെവണന്റിന്റെ സംവിധായകന്‍ അലസാന്ദ്രോ ഗൊണ്‍സാലസ്, റൂമിന്റെ സംവിധായകന്‍ ലെനി അബ്രഹാംസണ്‍, സ്‌പോട്ട്‌ലൈറ്റിന്റെ സംവിധായകന്‍ ടോം മക്കാര്‍ത്തി എന്നിവരാണ് മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. അനോമാലിസ, ബോയ് ആന്‍ഡ് ദ വേള്‍ഡ്, ഇന്‍സൈഡ് ഔട്ട്, ഷോണ്‍ ദ ഷീപ് മൂവി, വെന്‍ മാര്‍നി വാസ് ദേര്‍ എന്നീ ചിത്രങ്ങള്‍ മികച്ച അനിമേറ്റഡ് ചിത്രങ്ങള്‍ക്കുള്ള നോമിനേഷന്‍ സ്വന്തമാക്കി.

കൊളംബിയയില്‍ നിന്നുള്ള എംബ്രേസ് ഓഫ് ദ സെര്‍പെന്റ്, ഫ്രാന്‍സില്‍ നിന്നുള്ള മസ്താംഗ്, ഹംഗറിയില്‍ നിന്നുള്ള സണ്‍ ഓഫ് സോള്‍, ജോര്‍ദാനില്‍ നിന്നുള്ള തീബ്, ഡെന്‍മാര്‍ക്കില്‍ നിന്നുള്ള എ വാര്‍ എന്നിവ വിദേശഭാഷാ ചിത്രങ്ങളില്‍ മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News