വേള്‍ഡ് റസലിംഗ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു; അരങ്ങേറ്റം കുറിക്കാന്‍ രണ്ട് ഇന്ത്യന്‍ റസലര്‍മാരും; ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയിലെത്തുന്നത് 13 വര്‍ഷങ്ങള്‍ക്കു ശേഷം

ദില്ലി: വേള്‍ഡ് റസലിംഗ് എന്റര്‍ടെയ്ന്‍മെന്റ് 13 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തുന്നു. ഇത്തവണ അരങ്ങേറ്റം കുറിക്കാന്‍ രണ്ടു ഇന്ത്യന്‍ റസലര്‍മാരും ഉണ്ടാകും. സതേന്ദര്‍ വേദ് പാലും ലൗപ്രീത് സംഘയുമാണ് ഇത്തവണ ഡബ്ല്യുഡബ്ല്യുഇയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ഇവര്‍ക്കു പുറമേ ചാമ്പ്യന്‍ റോമന്‍ റീന്‍സ്, ബിഗ് ഷോ, കെയ്ന്‍, ഷാര്‍ലോട്ട് തുടങ്ങി ഡബ്ല്യൂഡബ്ല്യൂഇയിലെ മറ്റു ചില പ്രമുഖരും റസലിംഗില്‍ അണിനിരക്കും. രണ്ടുദിവസത്തെ ചാമ്പ്യന്‍ഷിപ്പാണ് ഉദ്ദേശിക്കുന്നത്. ജനുവരി 15നും ജനുവരി 16നുമാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ലൗപ്രീത് സാംഘയുടെ ഉയരം ആറടിയാണ്. 225 പൗണ്ട് ആണ് ഭാരം. അതായത് 102 കിലോഗ്രാം. കഴിഞ്ഞ വര്‍ഷം നടന്ന കബഡി ലീഗില്‍ യുണൈറ്റഡ് സിംഗിന്റെ ടീമിലും ലൗപ്രീത് കളിച്ചിരുന്നു. 6 അടി 4 ഇഞ്ച് ആണ് സതേന്ദര്‍ വേദ്പാലിന്റെ ഉയരം. 235 പൗണ്ട് ആണ് ഭാരം. ഗുസ്തിയില്‍ രണ്ടു തവണ ദേശീയ ഹെവിവെയ്റ്റ് ചാമ്പ്യനുമാണ് സതേന്ദര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here