ഓട്ടോക്കാരനെ മാത്രം രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ പഠിപ്പിച്ചാല്‍ പോര; ഭാര്യയെയും പഠിപ്പിക്കണമെന്ന് ആമിര്‍ ഖാനോട് റാം മാധവ്

ദില്ലി: അസഹിഷ്ണുതാ പരാമര്‍ശം നടത്തിയ ആമിര്‍ ഖാനോട് ഭാര്യയെയും രാജ്യത്തിന്റെ അഭിമാനത്തെ കുറിച്ച് പഠിപ്പിക്കാന്‍ നിര്‍ദേശിച്ച് ബിജെപി നേതാവ് റാം മാധവ്. ഓട്ടോ ഡ്രൈവര്‍ക്ക് മാത്രം രാജ്യത്തിന്റെ അഭിമാനത്തെ കുറിച്ച് ധാര്‍മികോപദേശം നല്‍കിയാല്‍ പോര. അത് കുറച്ചൊക്കെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും പകര്‍ന്നു കൊടുക്കണമെന്നും റാം മാധവ് പറഞ്ഞു. ദില്ലിയില്‍ ഒരു ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് റാം മാധവിന്റെ അഭിപ്രായ പ്രകടനം.

ഇനിമുതല്‍ ആരും അവാര്‍ഡുകള്‍ തിരികെ നല്‍കുന്ന സാഹചര്യം ഉണ്ടാകാതെ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് റാം മാധവ് പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ബാധ്യസ്ഥരാണെന്നും റാം മാധവ് വ്യക്തമാക്കി. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News