കോഫി നല്ലതാണ്; തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാം; ശരീരാരോഗ്യം നിലനിര്‍ത്താം

ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ നിങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടോ. എന്നാല്‍ വിഷമിക്കണ്ട. ഇതാ ഒരു ലളിതമാര്‍ഗ്ഗം. കോഫി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ നല്ലതാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

പുതുവര്‍ഷത്തില്‍ ഭൂരിപക്ഷം ആളുകളും പുതിയ പ്രതിജ്ഞ എടുക്കുന്നവരാണ്. ഇതില്‍ മിക്കതും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് എടുക്കുന്ന പ്രതിജ്ഞകളാവും. ഇനിമുതല്‍ സ്ഥിരമായി നടക്കും, ഓടാന്‍ പോകും, പതിവായി വ്യായാമം ചെയ്യും, ലഹരി ഒഴിവാക്കും തുടങ്ങിയവയാണ് സ്ഥിരം പ്രതിജ്ഞകള്‍.

എന്നാല്‍ പ്രതിജ്ഞക്കാരില്‍ ഭൂരിപക്ഷവും ആറുമാസം വരെ പ്രതിജ്ഞ പാലിക്കാന്‍ തയ്യാറാകും. അതുകഴിഞ്ഞാല്‍ പലതും പഴയപടി തന്നെ. ഇത്തരം ആളുകളില്‍ നടത്തിയ പഠനത്തിലാണ് പുതിയ ലളിതമായ ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗം വ്യക്തമായത്.

കോഫിയുടെ ഉത്തേജക ഘടകമായ കഫീനാണ് താരം. ഇത് ശരീരത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല, ഈ ഉത്തേജനം തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും സഹായിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. സ്ഥിരമായി വ്യായാമം ചെയ്യാനുള്ള തോന്നലിനെ ജന്മസഹജമായ മടി പിടികൂടും. എന്നാല്‍ സ്ഥിരമായി കോഫി കുടിക്കുന്നത് വഴി ആരോഗ്യസംരക്ഷണത്തിന് ഉത്തേജനം നല്‍കും.

പുകവലി, അമിതവണ്ണം എന്നിവ ഒഴിവാക്കാനും കോഫി സഹായിക്കും. പുകവലി ഒഴിവാക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടിനെ മറികടക്കാന്‍ കോഫിക്ക് കഴിയുമെന്നും പഠനം വ്യക്തമാക്കുന്നു. ബ്രിട്ടനിലെ കെന്റ് സര്‍വകലാശാലയാണ് പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് സ്‌പോര്‍ട്‌സ് മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News