രോഹിതിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; ഓസ്‌ട്രേലിയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം

ബ്രിസ്‌ബേന്‍: ബ്രിസ്‌ബെയിനില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്കു 309 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത അമ്പതോവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 308 റണ്‍സെടുത്തു. രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കു മോശം തുടക്കമായിരുന്നെങ്കിലും രണ്ടാം വിക്കറ്റിലെ കൂട്ടുകെട്ടാണ് നില മെച്ചപ്പെടുത്തിയത്. രോഹിത് ശര്‍മ 124 റണ്‍സും അജിങ്ക്യ രഹാനെ 89ഉം വിരാട് കോഹ്ലി 59 ഉം റണ്‍സെടുത്തു.

സ്‌കോര്‍ ആറിലെത്തിയപ്പോള്‍ ആറു റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മടങ്ങി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മയും ശിഖറിനു പകരം വന്ന കോഹ്ലിയും തകര്‍ത്തടിക്കുകയായിരുന്നു. 125 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. ജോയല്‍ പാരിസാണ് ശിഖര്‍ ധവാനെ വീഴ്ത്തിയത്. കോഹ്ലി റണ്‍ ഔട്ടായി. എട്ടു ഫോറും മൂന്നു സിക്‌സറും അടക്കമാണ് രോഹിത് സെഞ്ചുറി നേടിയത്. ധോണി ആറും ജഡേജ അഞ്ചു റണ്‍ നേടി.

ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാറിന് ശേഷം ഇഷാന്ത് ശര്‍മ ടീമില്‍ ഇടം പിടിച്ചു. ആദ്യ ഏകദിനത്തില്‍ മികച്ച സ്‌കോര്‍ നേടിയിരുന്നെങ്കിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News